മലയാളത്തില്‍ , സിനിമകള്‍ക്ക് വളരെ മുന്‍പേ - പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ - തുടങ്ങിയ ഒരു ശാഖയാണ് നാടകങ്ങള്‍ - ആ നാടകങ്ങളില്‍ താമസിയാതെ ഗാനങ്ങളായി - സംഗീത നാടകങ്ങള്‍ - . കാലമേറെ ചെന്നപ്പോള്‍ ഈ നാടക ഗാനങ്ങള്‍ ചലച്ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് പ്രചോദനമായി മാറുകയും ചെയ്തു .
എം എസ് ഐയില്‍ നാടക ഗാനങ്ങള്‍ ചേര്‍ക്കാന്‍ ഇവിടെയുള്ള പലരും കുറച്ചു മാസങ്ങളായി പരിശ്രമിച്ചു വരുന്നു . അതിന്റെ ഫലമാണ് എം എസ് ഐയിലെ ഈ പുതിയ ഡാറ്റാബേസ് - നാടകസംഗീതവും അതിന്‍റെ ചരിത്രവും ഉള്‍ക്കൊള്ളുന്ന ഈ പ്രോജക്റ്റ് ഇവിടെ തുടങ്ങുന്നു..
കെ പി എ സി യും കാളിദാസ കല കേന്ദ്രവുമെല്ലാം ഇന്നത്തെ എം പി 3 യുഗത്തില്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല . എം എസ് ഐയില്‍ ഇവയെ കുറിച്ചെല്ലാം വിവരങ്ങള്‍ ഉണ്ടെങ്കിലും അതിനപ്പുറമുള്ള നാടകങ്ങളും നാടക ഗാനങ്ങളുമാണ് ഞങ്ങളുടെ ശ്രദ്ധാകേന്ദ്രം .

ഇതിനു വേണ്ടി പ്രവര്‍ത്തിച്ച സംശയാലു , ജിജാ , ഇന്ദു തുടങ്ങിയ എല്ലാവര്‍ക്കും എം എസ് ഐ ആസ്വാദകരുടെ ഒരു കൂപ്പുകൈ
ഈ ഡാറ്റാബേസ് കാണാന്‍ ഇവിടെ നോക്കുക . വരും ദിനങ്ങളില്‍ ഈ ഗാനങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ എം എസ് ഐയില്‍ കാണാം
0 comments:
Post a Comment