Saturday, January 08, 2011

മദ്ധ്യവേനല്‍ [2009]



മധു കൈതപ്രത്തിന്റെ ആദ്യ സംവിധാന സംരംഭം ആണ് മദ്ധ്യവേനല്‍‍. കെ.യു.മണിയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് അനില്‍ മുഖത്തല.
മനോജ്‌ കെ ജയൻ ,ശ്വേത മേനോൻ, ഇര്‍ഷാദ്, അരുണ്‍, നിവേദ തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ശക്തമായ ചെറുത്തുനില്‍പ്പുകളുടെയും സമരങ്ങളുടെയും ഭൂതകാലതിനും പുത്തന്‍ കാലത്തിന്റെ വികസന സ്വപ്‌നങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഒത്തുതീര്‍പ്പുകള്‍ക്കുമിടയില്‍പെട്ട് പോകുന്ന ഒരു ഗ്രാമത്തിന്റെ ആന്തരിക സംഘര്‍ഷങ്ങള്‍ വടക്കന്‍ കേരളത്തില്‍ അടിസ്ഥാന മേഖലയില്‍ പണിയെടുക്കുന്ന ദമ്പതികളുടെ ജീവിതത്തിലൂടെ അന്വേഷിക്കുകയാണ് ചിത്രം. ഖാദി തൊഴിലാളിയും ആദര്‍ശവാദിയുമായ സരോജിനി. ബീഡി തൊഴിലാളിയായ ഭര്‍ത്താവ് കുമാരന്‍. ചുറ്റും ലോകം വേഗത്തില്‍ മാറിക്കൊണ്ടിരിക്കുമ്പോഴും അവര്‍ നെഞ്ചോടു ചേര്‍ത്ത് വച്ച മൂല്യങ്ങള്‍ കാലഹരണപ്പെട്ടു പോവുമ്പോഴും പഴയ ചെറുത്തുനില്‍പ്പും നശിക്കാത്ത ഊര്‍ജവും അത് കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന ചലനങ്ങളുമാണ് മധ്യവേനല്‍ അവതരിപ്പിക്കുന്നത്‌.

1 comment:

  1. Madhu Kaithapram's first movie was Ekaantham.

    ReplyDelete