Saturday, January 15, 2011

ആധാരം [1992]


ജോര്‍ജ് കിത്തു സംവിധാനം ചെയ്ത ഈ സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് ലോഹിതദാസ്‌ .

ബാപ്പയെ കൊലപ്പെടുത്തി എന്ന കള്ളകേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചവനാണ് ബാപ്പൂട്ടി. നാട്ടില്‍ തിരികെയെത്തിയ ബാപ്പൂട്ടി ഒരു രാത്രിയില്‍ ഒരു തേങ്ങ മോഷ്ടാവിനെ പിടിക്കുന്നു. അവന്‍ ഒരു പേരുകേട്ട തറവാട്ടിലെ സന്തതിയാണ് എന്നും, ദാരിദ്ര്യം കൊണ്ടാണ് മോഷ്ടിച്ചതെന്നും അറിഞ്ഞ ബപ്പൂട്ടി കൂപ്പില്‍ തടിപിടിക്കുന്ന ജോലിക്ക് അവനെയും കൂട്ടുന്നു. ബാപ്പൂട്ടിയുമായുള്ള അടുപ്പം അവന്റെ തറവാടിനു അപമാനമായി മാറുന്നു. അവന്റെ മൂത്ത സഹോദരിക്കെതിരെ അപഖ്യാതികള്‍ പരക്കുന്നു. ഒടുവില്‍ ജാതിയുടെ വിലക്കുകള്‍ തട്ടിതകര്‍ത്തെറിഞ്ഞു ബാപ്പൂട്ടി അവളെ തന്റെ ജീവിതത്തിലേക്ക് വിളിച്ചു കൊണ്ട് വരുന്നു.

No comments:

Post a Comment