Text by E.K.Jayachandran. Transliteration by Jayashree
മലയാള സിനിമ കണ്ട എക്കാലത്തെയും ഏറ്റവുംവലിയ സ്ത്രീതാരം ആയ ഷീലയുടെ ആദ്യചിത്രം എന്ന നിലയില്‍ തന്നെ ചരിത്രത്തില്‍ ഇടം നേടിയ സിനിമ യാണ് ഭാഗ്യജാതകം.
യേശുദാസിന്റെ എന്ന ഗായകന്റെ വളര്‍ച്ചയില്‍ ഈ ചിത്രത്തിലെ ഗാനങ്ങള്‍ പ്രധാന പങ്കു വഹിച്ചതായറിയുന്നു.
അദ്ദേഹന്റെ ശബ്ദമാധുര്യം ജനങ്ങളിലേയ്ക്കെത്തിച്ച ആദ്യ ഗാനങ്ങളില്‍ ചിലത് ഈ ചിത്രതിലേതാണ്. അതിന്റെ പേരില്‍ വാഹിനി സ്റ്റുഡിയോയിലെ ശബ്ദ ലേഖകന്‍ ആയ ശിവരാമിനെ പോലും അഭിനന്ദിച്ചു കൊണ്ട് ഒരു ലേഖനത്തില്‍ വായിച്ചതോര്‍ക്കുന്നു.
പി.ഭാസ്കരന്റെ കഥ. ജഗതി എൻ.കെ.ആചാരിയുടെ സംഭാഷണം.
അക്കാലത്ത് തമിഴ് നാടകങ്ങളില്‍ അഭിനയിച്ചിരുന്ന ഷീലയെ കുറിച്ച് കേട്ടറിഞ്ഞു സംവിധായകന് ആയ പി.ഭാസ്കരനും മറ്റും ചെന്നപ്പോള്‍ ഷീല ഓടിയോളിച്ചതായി പി.എൻ.മേനോന്റെ ഒരു ലേഖനത്തില്‍ വായിച്ചതോര്‍ക്കുന്നു.
പിന്നെയും എത്രയോ പ്രാവശ്യം ഷീല ഓടിയോളിച്ചിട്ടുണ്ട്- സ്ക്രീനിലെ മരംചുറ്റി പാട്ടുകളില്‍ ആണെന്ന് മാത്രം!
ഈ സിനിമ ഹാസ്യ-സംഗീത പ്രധാനമായ ഒന്നായിരുന്നു ആണ്.
സിനിമയിലെ ഹാസ്യഭാഗം മുഴുവന്‍ ഒരു നാടക സമിതിയുമായി ബന്ധപ്പെട്ടതാണ്.(ജീവിതാനന്ദ നടനസഭ)
സത്യന് ഇതിൽ ഡബിള്‍ റോളുക്കളില് ആണഭിനയിച്ചത്
No comments:
Post a Comment