Text by E.K.Jayachandran. Transliteration by Jayashree
അഛനിലെ മധുമാസചന്ദ്രിക എന്ന ഗാനം പാടിയത് എ.എം.രാജയാണ് എന്നറിയാം
അപ്പോൾ അഛൻ തന്നെയായിരിയ്ക്കും എ.എം.രാജയുടെ ആദ്യചിത്രം എന്ന് അനുമാനിയ്ക്കാം.
(ചിത്രഗാനസ്മരണിക യിലെ അദ്ദേഹത്തെക്കുറിച്ചുള്ള വിവരണവും ഇത് ശരിവെയ്ക്കുന്നു.)
ഉദയ യുടെ കുഞ്ചാക്കോ ആദ്യമായി സ്വതന്ത്രനിർമ്മാതാവാകുന്നത്
അഛനി ലൂടെയാണ്.
തിക്കുറിശിയായിരുന്നു കഥ എഴുതിയത്.
പ്രേംനസീർ നായകൻ.
സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ്ഭാഗവതർ,
ബോബൻ കുഞ്ചാക്കോ(ഇന്നത്തെ നായകൻ
കുഞ്ചാക്കോ ബോബന്റെ അഛൻ) എന്നിവരും
അഭിനയിച്ചു.
അക്കാലത്തെ മറ്റൊരു പ്രമുഖ ബാനർ അമ്മ എന്ന ചിത്രം സംവിധാനം ചെയ്തതുകൊണ്ടാണത്രെ
ഇവർ അഛൻ എന്ന സിനിമ നിർമ്മിച്ചത്.
No comments:
Post a Comment