Text by E.K.Jayachandran. Transliteration by Indu
നീല - തിരുനയനാര്‍ കുറിച്ചി - ബ്രദര്‍ ലക്ഷ്മണന്
ഈ ചിത്രത്തിന്റെ സംവിധായകന് ആയ ആന്റണി മിത്ര ദാസ് എന്ന തമിഴ്നാട്ടുകാരന് ആണ് നീല-യ്ക്ക് വേണ്ടി ഹരിച്ചന്ദ്ര, അവകാശി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തത്.
ബഷീര്‍ -ന്റെ ബാല്യകാലസഖി എന്ന പ്രശസ്ത നോവലിന്റെ പേരിനെ അനുസ്മരിപ്പിയ്ക്കുന്ന പേര് നീല പ്രൊഡക്ഷന്‍സ് ബോധപൂര്‍വ്വം ഇട്ടതാണ്. (മാധവിക്കുട്ടി എന്ന് ഒരു ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പേരിട്ടതു പോലെ.. )
പകുതി പബ്ലിസിറ്റി അങ്ങനെ തന്നെ കിട്ടുമല്ലോ എന്ന ബുദ്ധി.
ബാല്യസഖി എന്ന ചിത്രം പുറത്തിറങ്ങിയത് 1954 -ലെ ക്രിസ്തുമാസിനാണ്. ഈ ചിത്രത്തിന്റെ അതേ കഥയുമായി സ്നേഹസീമ എന്ന ചിത്രം അതേ സമയം ഒരു മത്സരമായി പുറത്തിറങ്ങി.
ഈ വിവരം എനിയ്ക്ക് തന്നത് ദേവരാജന്‍ മാസ്റ്ററുടെ ഒരു ആത്മസുഹൃത്താണ്. പാടിയവരുടെ പേരുവിവരം പുസ്തകങ്ങളിലും സൈറ്റുകളിലും രേഖപ്പെടുത്താത്തത് തന്നെ ഗാനങ്ങളുടെ അപൂര്‍വ്വത കാണിയ്ക്കുന്നു.
No comments:
Post a Comment