Text by EK Jayachandran,Transliteration by Jayashree
54-ലെ ക്രിസ്ത്മസ്സിന് പ്രദര്‍ശനത്തിനെത്തിയ ചിത്രം.
'വന്നു വന്നു ക്രിസ്ത്മസ്സ്..’
അതേസമയത്ത് പുറത്തിറങ്ങിയ "ബാല്യസഖി" എന്നാ ചിത്രത്തിന്റെ കഥയും
"സ്നേഹസീമ"യുടെ കഥ തന്നെയായിരുന്നുവത്രേ.
പൊങ്കുന്നംവര്ക്കി കഥയെഴുതിയ സ്നേഹസീമ, "അമ്മ" എന്ന ചിത്രത്തിലൂടെ
രംഗത്ത് വന്ന അസോസിയെറ്റ് പ്രൊഡ്യൂസേഴ്സിന്റെ മൂന്നാമത്തെ ചിത്രമായിരുന്നു.
"കണ്ണും പൂട്ടിയുറങ്ങുക' മറ്റൊരു വെർഷനിൽ രാജയും പാടിയിരുന്നു.
പി.ലീല, സത്യം, സരോജ, എ.എം.രാജ എന്നിവര്‍ ആയിരുന്നു ഈ ചിത്രത്തില്‍ പാടിയിരുന്നത്.
പാഠഭേദം
ഈ ചിത്രത്തിലെ അനശ്വരമായ താരാട്ട് "കണ്ണും പൂട്ടിയുറങ്ങുക നീയെൻ"
എന്നാ ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചത് അടുത്ത കാലത്ത് അന്തരിച്ച
ത്രിശൂര്‍ പി രാധാകൃഷ്ണൻ ആണെന്ന് ഒരു വെളിപ്പെടുത്തല്‍ കഴിഞ്ഞ വർഷം പുറത്തു വന്നു.
(വീരമണി കോട്ടയം എന്ന ഒരാള്‍ 'കലാകൌമുദി'യില്‍ എഴുതിയ ഒരു ആധികാരികമായ
കത്തില്‍ ആണ് ഈ വിവരം വെളിപ്പെടുത്തിയത്.)
സത്യം എന്തെന്ന് ആര്‍ക്കറിയാം?
No comments:
Post a Comment