ഈ ചിത്രത്തിനെ കുറിച്ച് വായിച്ചറിഞ്ഞ വിവരങ്ങള്‍ വെച്ച് ചില ഗവേഷണങ്ങള്‍ നടത്തി.
സ്കോട്ടിഷ് എഴുത്തുകാരനായ റോബര്‍ട്ട് ലൂയി സ്റ്റിവൻസന്റെ (1850-1894) -ന്റെ ഡോക്ടർ ജെക്കിൽ ആൻഡ് മിസ്റ്റർ ഹൈഡ് എന്ന നോവല്‍
ലോകപ്രശസ്തമാണ്.
ഒരു നൂറ്റാണ്ടായി ഈ ചിത്രത്തിന്റെ പല പതിപ്പുകളും വിവിധ ഭാഷകളില്‍ ഉണ്ടായിട്ടുണ്ട്.
ഈ വര്‍ഷം (2008) തന്നെ ഇതൊരു ടിവി ചിത്രമായി കാനഡയില്‍ പുറത്തു വന്നു കഴിഞ്ഞു.
സ്പെൻസർ ട്രേസി,ഇൻഗ്രിഡ് ബർഗ്മാൻ,ലാന ടെർണർ,ഡോണൾഡ് ക്രിസ്പ്, എന്നിവര്‍ അഭിനയിച്ച് 1941ൽ ഇറങ്ങിയ
ഇതേ പേരിലുള്ള സിനിമ പ്രശസ്തമാണ്.
സംവിധാനം വിക്ടര്‍ ഫ്ലെമിംഗ് .
മനുഷ്യനെ ക്രൂരമൃഗമാക്കുന്ന മരുന്ന് ഒരു ഡോക്ടര്‍ കണ്ടു പിടിക്കുന്നു.
ഇതാദ്യം തന്റെ വളര്‍ത്തു നായയില്‍ പരീക്ഷിക്കുന്നു.
പിന്നെ അദ്ദേഹം തന്നില്‍ തന്നെ ഇത് പരീക്ഷിക്കുന്നു.
മറുമരുന്നു പ്രയോഗിച്ചു അദ്ദേഹം മനുഷ്യനായി വീണ്ടും മാറുന്നു,
ഇതാണ് കഥ.
ഈ കഥയുടെ വികലമായ അനുകരണമാണ് കറുത്ത രാത്രികള്‍ എന്ന
നിർമിച്ചു, മഹേഷ് സംവിധാനം ചെയ്ത സിനിമ
(പി.സുബ്രഹ്മണ്യം തന്നെ ആയിരുന്നുവത്രേ മഹേഷ്...മറ്റൊരു രൂപാന്തരം! )
നാഗവള്ളി ആർ എസ് കുറുപ്പ് കഥ മലയാളത്തിലാക്കി എഴുതി.
മലയാളത്തിനു വേണ്ടി ചില മാറ്റങ്ങള്‍ വരുത്തി.
മാദകനൃത്തത്തോടെയാണാത്രേ സിനിമ ആരംഭിക്കുന്നത് തന്നെ.
ജനങ്ങളുടെ പരാതി മാനിച്ചു പോലീസ് ഡോക്ടറെ അറസ്റ്റ് ചെയ്യാന്‍ വരുമ്പോള്‍
അദ്ദേഹം ആത്മഹത്യ ചെയ്യുന്നതോടെ ഈ മലയാള സിനിമ തീരുന്നു.
മധു ഈ ചിത്രത്തിലെ നായകന് ആയി-ഡോക്ടർ.മോഹന്‍
മധു ,എസ്.പി.പിള്ള, ടി.കെ.ബാലചന്ദ്രൻ, മുതുകുളം, ഗോവിന്ദന്‍കുട്ടി, വൈക്കം മണി,
രാജശ്രീ,ശാന്തി, മുട്ടത്തുറ സോമന് എന്നിവര്‍ അഭിനയിച്ചു.
ഇത്തരം ഒരു സിനിമയ്ക്കു വേണ്ടിയാണല്ല്ലോ ബാബുരാജ് സംഗീതത്തിന്റെ
അനിര്വചനീയസൌരഭ്യമുള്ള ഈ ഗാനങ്ങള്‍ വന്നത് !
No comments:
Post a Comment