മലയാളസംഗീത ചരിത്രത്തിലെ എട്ടാമത്തെ ദശകം. പഴയ പാട്ടുകള്‍ കേട്ട് ആസ്വദിച്ചവര്‍ പറയും സംഗീതത്തിന്റെ ഗുണനിലവാരം തീരെ കുറഞ്ഞെന്ന്. എന്നാല്‍ പുതിയ തലമുറയിലുള്ളവര്‍ ഇതിനോടനുകൂലിക്കുമോ ?
മലയാള സംഗീത ചരിത്രത്തിലെ ഓരോ ദശകങ്ങളിലും ഉണ്ടാക്കിയ നിങ്ങളോടുള്ള, നിങ്ങളോടുള്ള ചോദ്യം, ഇതാണ് നിങ്ങളുടെ സ്ഥിതിവിവര പട്ടിക താഴെ ചേര്‍ക്കുന്നു. ഇതിലെ രസകരമായ വസ്തുത തൊണ്ണൂറുകളില്‍ നിന്ന് ചിത്രങ്ങളുടെയും ഗാനങ്ങളുടെയും എണ്ണം ( അതോടൊപ്പം ഗുണനിലവാരവും ) കുറഞ്ഞപ്പോൾ കലാകാരുടെ എണ്ണം വളരെയധികം വർദ്ധിച്ചു

ഈ കഴിഞ്ഞ ദശകത്തിന്റെ പ്രത്യേകതകള്‍ അനേകം. പഴയ തലമുറയിലെ അനശ്വര ഗാനങ്ങള്‍ നമുക്ക് നല്കിയ പലരും നമ്മെ വിട്ടു പിരിഞ്ഞു . ഉള്ളവര്‍ - ജോണ്‍ സന്റെ പേര് ആദ്യം മനസ്സില്‍ വരുന്നു, കൂടാതെ അര്ജ്ജുനന് , തമ്പി , എം ജി താഴെ , പറയുന്ന , ജയകുമാര്‍ , ജെറി അമല്‍ദേവ് , അങ്ങനെ ഒരുപാടുപേര് - പലരും ഈ മേഖലയില്‍ നിന്ന് മാറി നില്‍ക്കുകയോ മാറ്റി നിറുത്ത പ്പെടുകയോ ചെയ്യുന്നു.
താഴെ കാണുന്ന വിവരങ്ങളില്‍ കൃത്യമായി അറിയാം ജോണ്‍സണും എം ജി രാധാകൃഷ്ണനും എത്രത്തോളം കുറവ് സിനിമകള്ക്കെ പ്രവര്‍ത്തിച്ചിട്ടുള്ളൂ എന്ന്

യേശുദാസിന്റെ അറുപതുകളിലൂടെയാണ് ഇപ്പോള്‍ കടന്നു പോയത്. മലയാളത്തിന് ആ ഗന്ധര്‍വ നാദ ത്തിനപ്പുറം ഒരു ശബ്ദവും ആലാപനവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവുന്നില്ല . ആറ് തവണ ദേശീയ അവാര്‍ഡ് നേടിയ ചിത്രയുടെ ഏറ്റവും നല്ല പത്ത് വര്ഷമായിരുന്നിരിക്കണം ഈ കടന്നു പോയത്. എന്നാല്‍ മലയാളത്തില്‍ പുതിയ സ്ത്രീശബ്ദങ്ങളുടെ അതിപ്രസരം തന്നെയായിരുന്നു എന്ന് വേണമെങ്കില്‍ പറയാം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി. യേശുദാസിനെ പോലെതന്നെ നമ്മുടെ അഭിമാനമായ ജയചന്ദ്രന് കുറച്ചു കൂടി ഗാനങ്ങള്‍ ആലപിച്ചത് ആഹ്ലാദത്തിനു വഴി നല്കി
ജയചന്ദ്രനും യേശുദാസും വര്‍ഷങ്ങളിലൂടെ ഗാനങ്ങൾ എത്ര പാടിയിട്ടുണ്ടെന്ന് താഴെ കാണാം.

ഈ കഴിഞ്ഞ ദശകത്തിലെ സംഗീത സംവിധായകരുടെ കണക്കുകള്‍ താഴെ കാണാം. എം ജയചന്ദ്രനും മോഹന്‍ സിതാരയും കൂടുതല്‍ സംഗീത സംവിധാനം നിര്വഹിച്ചപ്പോള് ഗിരീഷ് പുത്തഞ്ചേരിയും കൈതപ്രവും കൂടുതല്‍ പാട്ടുകള്‍ എഴുതി.

2000 കളിലെ സ്ഥിതിവിവര കണക്കുകള്‍ താഴെ കാണാം. യേശുദാസും ഗിരീഷും എം ജയചന്ദ്രനും തന്നെ മലയാള സംഗീത മേഖല ചുമന്നു കൊണ്ട് നടക്കുന്നത്.

ഗാനങ്ങളുടെ കൂടുതല്‍ ഗവേഷണങ്ങള്‍

ഗിരീഷും കൈതപ്രവും കഴിഞ്ഞ 22 വര്‍ഷങ്ങളിലൂടെ - ഗാനങ്ങള്‍

ഗിരീഷും കൈതപ്രവും കഴിഞ്ഞ 22 വര്‍ഷങ്ങളിലൂടെ - ചിത്രങ്ങള്‍

എം ജയചന്ദ്രനും മോഹന്‍ സിതാരയും കഴിഞ്ഞ 24 വര്‍ഷങ്ങളിലൂടെ - ഗാനങ്ങള്‍

ജയചന്ദ്രനും മോഹന്‍ സിതാരയും കഴിഞ്ഞ 24 വര്‍ഷങ്ങളിലൂടെ - ചിത്രങ്ങള്‍
നിങ്ങളോടുള്ള ചോദ്യമിതാണ്. ഈ കഴിഞ്ഞ ദശകത്തിലെ ഇഷ്ട ഗാനങ്ങള്‍ ഇതെല്ലാം ? ഇഷ്ട ഗായകര്‍ മാറിയോ ? പുതുതായി വ്യക്തിമുദ്ര പതിപ്പിച്ച സംഗീത സംവിധായകരിലും രചയിതാക്കളിലും നിങ്ങള്‍ ഉറ്റുനോക്കുന്ന പ്രതിഭകളുണ്ടോ ? ഉണ്ടെങ്കില്‍ അവര്‍ ആരെല്ലാം ?ചര്‍ച്ചകള്‍ എം എസ് ഐ ഗൂഗിള്‍ ഗ്രൂപിലോ , ഫോറത്തിലോ ആവാം
Best song:
ReplyDeleteEnte kalbile vennilavu nee nalla pattukara...