ഇതൊരു അപൂര്‍വ സമ്പാദ്യം .ശേഖരിച്ചു വയ്ക്കുന്നവര്‍ക്കും പണം മുടക്കി വാങ്ങിവയ്ക്കുന്നവര്ക്കും ഇതില്‍ കൗതുകം കാണില്ല . കുട്ടിക്കാലത്ത് സിനിമയുടെ നോട്ടീസുകള്‍ സൂക്ഷിച്ചു വയ്ക്കുന്ന ശീലം ഉണ്ടായിരുന്നു രണ്ടുമൂന്നു വര്‍ഷം മുന്‍പ് എന്റെ പഴയ സമ്പാദ്യം പരിശോധിച്ചപ്പോള്‍ അവയ്ക്കിടയില്‍ നിന്നു കിട്ടിയതാണ് ഈ പാട്ടുപുസ്തകം. ഇത് ആരും തന്നതോ ഞാന്‍ വാങ്ങിയതോ അല്ല ഇതെങ്ങനെ എന്റെ കൈയ്യില്‍ വന്നു എന്നത് ഇന്നും ദുരൂഹം . പേജുകള്‍ മുഴുവന്‍ ഇല്ല എന്നൊരു ദു:ഖം വയലാറിന്റെ മകന് ശരത്തിനോട് പറഞ്ഞപ്പോള്‍ അച്ഛന്റെ ആദ്യ സിനിമയുടെ പാട്ടുപുസ്തകം എന്നതുകൊണ്ട് ആഗ്രഹം പ്രകടിപ്പിച്ചു , അടുത്ത മാസം നാട്ടില്‍ പോകുമ്പോള്‍ ശരത്തിനു കൈമാറാമെന്നു കരുതുന്നു
രാജഗോപാൽ



valare kouthukam thonni.....oppam santhoshavum....ingane oru paattu pusthakam aa paattupusthkathinte vila manassilavunna oralude kaiyilanallo ariyappedathe ithrayum kaalam nidhi pole sookshippettathennathil ahladhavum....
ReplyDeleterajagopal jee santhosham....