Wednesday, May 06, 2009

സംഗീതത്തിലെ കുതിപ്പുകള്‍ - വി ടി മുരളി (ദേശാഭിമാനി)

പ്രശസ്ത ഗായകനും ലേഖകനുമായ ശ്രീ വി ടി മുരളി താന്‍ ദേശാഭിമാനിക്ക് വേണ്ടി എഴുതിയ 'സംഗീതത്തിലെ കുതിപ്പുകള്‍' എന്ന എ ആര്‍ റഹ്മാനെ കുറിച്ചുള്ള ഒരു പഠനം രാജഗോപാലുമായി പങ്കു വയ്ക്കുന്നു..







2 comments:

  1. രാജഗോപാല്‍, ഈ പഠനം ഞങ്ങളുമായ് പങ്കുവയ്ച്ച്ചതിനു വളരെ നന്ദി. ഓസ്കാര്‍ വിജയത്തിനു ശേഷം എ ആര്‍ റഹ്മാനെ കുറിച്ചുള്ള വിരളം വസ്തുനിഷ്ഠമായ ലേഖനങ്ങളെ വായിക്കാന്‍ സാധിച്ചിട്ടുള്ളൂ .കൂടുതല്‍ അദ്ദേഹം ഒരു ഈശ്വര ജന്മമാനെന്നോ അല്ലെങ്കില്‍ ഭാരതീയ സംസ്കാരം നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു ദുഷ്ടനാനെന്നോ എന്ന പരതരമായ സമീപനങ്ങളാണ് കാണാറുള്ളത്‌ . എന്നാല്‍ റഹ്മാന്റെ സംഗീതത്തിനോടുള്ള സമീപനമാണ് ഈ ലേഖനത്തില്‍ കാണുന്നത്. പതിവ് പോലെ മുരളി വായനക്കാരെ ചിന്തിപ്പിക്കയും ചെയ്യുന്നുണ്ട് ഈ പഠനത്തിലൂടെ ..

    ReplyDelete
  2. നന്ദി രാജഗോപാൽ.. ഗഹനമായ ഒരു പഠനമെന്നു് തോന്നിയില്ലെങ്കിലും, മുരളിയുടെ ചില പ്രസ്താവനകളോടു് അഭിപ്രായഭിന്നത ഉണ്ടെങ്കിലും, പതിവു പോലെ ഈ തുറന്നു പറച്ചിൽ ശ്രദ്ധേയം തന്നെ..

    എന്തോ ‘സംഗീതത്തിനു മുകളിൽ പ്രശസ്തി കയറി ഇരിക്കുന്നതു കൊണ്ടു്‘, അതുകൊണ്ടു മാത്രം, വിമർശങ്ങളും പഠനങ്ങളും കൂടുതൽ അവധാനതയോടെ കൈകാര്യം ചെയ്യണം എന്ന വാദത്തിനോടാണു് യോജിക്കാൻ വയ്യ. ആരെക്കുറിച്ച് പഠനം നടത്തിയാലും വിഷയം പഠനാർഹമാണെങ്കിൽ (അല്ലെങ്കിൽ അയാൾ പഠനാർഹനാണെങ്കിൽ) പഠനം അവധാനപൂർവം തന്നെ ആവണം - പുരസ്കാരലബ്ധി അതിൽ ഒരു നിർണ്ണായകഘടകം ആവുന്നുണ്ടോ എന്നതു് ചിന്തിക്കേണ്ട കാര്യം ആണു്.. പിന്നെ ‘ഓസ്കാർ അവാർഡ് വരെ’ എന്ന പ്രയോഗത്തിനോടും എതിർപ്പുണ്ടു് - പ്രത്യേകിച്ചു് മുരളിയിൽ നിന്നു ആ പ്രസ്താവം വരുമ്പോൾ. ഏതിന്റെയെങ്കിലും അവസാനവാക്കാണു് ഓസ്കാർ എന്നു തീരെ വിശ്വസിക്കാത്തതു തന്നെയാണു് ആ എതിർപ്പിന്റെ കാരണം..
    http://beyondthesmoke-screens.blogspot.com/2009/02/give-to-caesar-what-is-caesars-and-to.html എന്ന കുറിപ്പിലും ഞാൻ ഇതിനെപ്പറ്റി എഴുതിയിട്ടുണ്ടു്...

    ReplyDelete