‘സമകാലിക
മലയാളം’ വാരികയുടെ പുതിയ ലക്കത്തിൽ (8 മെയ്, 2009 - ലക്കം 17) ശ്രീ രാഘവൻ മാസ്റ്ററെക്കുറിച്ചു് ഗായകൻ വി.ടി. മുരളി എഴുതുന്നു - “എല്ലാരും ചൊല്ലണ്..”. മലയാള ചലച്ചിത്രസംഗീതരംഗത്തു് ഒരു പുതുയുഗത്തിന്റെ തുടക്കം കുറിക്കുകയായിരുന്നു രാഘവൻ മാസ്റ്ററെന്നു് മുരളി സമർത്ഥിക്കുന്നു..
വായിക്കുക...




ഹരി, ഈ ലേഖനത്തിന് പ്രത്യേകം നന്ദി പറയട്ടെ ആദ്യം തന്നെ..
ReplyDeleteശ്രീ വി ടി മുരളി പറയുന്ന ഒരു കാര്യം വളരെ അര്‍ത്ഥവത്തവും ചിന്തിപ്പിക്കുന്നതുമാണ് . രാഘവന് മാസ്റര്‍ , ദേവരാജന്‍ എന്നിവര്‍ക്കുള്ള ഒരു അമൂല്യ വൈഭവം അരങ്ങിന്റെയും ശ്രോതാക്കളുടെയും പരിമിതികളും കഴിവുകളും മനസ്സിലാക്കി സംഗീത സംവിധാനം ചെയ്യുക എന്നതായിരുന്നു . ഒരു പക്ഷെ നാടകങ്ങളിലും മറ്റും അധികം സംഗീതം ചെയ്യാന്‍ സാധിക്കാതെ പോയ പില്കാലത്തെ ചില പേരെടുത്ത സന്ഗീതസംവിധായകര്ക്ക് കഴിയാതെ പോയതും ഇത് തന്നെയാണ് . രാഘവന് മാസ്ടരെ പോലുള്ള മലയാളസംഗീതത്തിന്റെ മാര്ഗ്ഗദര്ശകന് ആയ ഒരാള്‍ക്ക് പദ്മ പുരസ്കാരം നല്കാന് ഇനിയും വൈകിയിട്ടില്ല എന്ന് ഭാരവാഹികളും രാഷ്ട്രീയക്കാരും ചിന്തിക്കട്ടെ ...
വളരെ യാദൃച്ഛികം . ഇന്നു കാലത്തു വി ടി മുരളിയുമായി സംസാരിച്ചിരുന്നു.
ReplyDeleteഎം എസ് ഐയെ കുറിച്ചും സംസാരിച്ചിരുന്നു
സംഗീതത്തെക്കുറിച്ച് ഇത്രയും ഉള്‍ക്കാഴ്ചയുള്ള ഒരു ഗായകനെ ഞാന്‍ കണ്ടിട്ടില്ല ..ബാബുരാജിന്റെയും രാഘവന് മാസ്റ്ററുടെയും ഗാനങ്ങളെ ഇത്രയധികം അടുത്തറിഞ്ഞിട്ടുള്ള ഒരാളും വേറെയില്ല. നമ്മള് കൊണ്ടാടുന്ന സംഗീത സംവിധായകരെ കുറിച്ചും ഇപ്പോഴത്തെ സംഗീതത്തെക്കുറിച്ചുമെല്ലാം മാഷിനു വ്യക്തമായ ധാരണകളുണ്ട്. ഞങ്ങളുടെ സ്വകാര്യ സംഭാഷണങ്ങളില്‍ മാഷ് അതു പറയാറുണ്ട്. രവീന്ദ്ര സംഗീതത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ അതു പ്രകടമാണ്. കുമാരന് മാസ്റ്ററുടെ മകന് ഇങ്ങനെയൊക്കെ എഴുതിയില്ലെങ്കിലേ അത്ഭുതമുള്ളു..
പി ഭാസ്കരനെക്കുറിച്ച് ശ്രീകുമാരന്‍ തമ്പി എഴുതുന്നതുപോലെയാണ് രാഘവന് മാഷിനെക്കുറിച്ച് വി ടി മുരളി എഴുതുന്നതും . എത്ര എഴുതിയാലും തീരില്ല ,എത്ര വായിച്ചാലും..
ഒരു ചിത്രത്തിനു സംഗീതം നല്കിയവര്ക്കുപോലും പദ്മശ്രീ നല്കുമ്പോള് ഒരു സിനിമയിലൂടെ ഒരു സംഗീത സംസ്കാരത്തിനു തുടക്കം കുറിച്ചവരും , ഒരായിരം ഗാനങ്ങളിലൂടെ ഒരു സംഗീത സാമ്രാജ്യം തീര്ത്തവരുമെല്ലാം അവഗണിക്കപ്പെടുന്നതിന് എന്തു ന്യായമാണോ പറയാനുണ്ടാവുക പദ്മ പുരസ്കാരങ്ങള്‍ക്കു വിലയുണ്ടാകുന്നത് ഇങ്ങനെ ചിലര്‍ക്കു കൂടി ലഭിക്കുമ്പോഴാണ്,
ലേഖനം പോസ്റ്റു ചെയ്ത ഹരികൃഷ്ണനു നന്ദി