Friday, April 17, 2009

ഏറ്റുമാനൂര്‍ സോമദാസനുമായി ഒരു കൂടിക്കാഴ്ച

രാജഗോപാല്‍ എഴുതുന്നു

ഞാന്‍ വളരെ നാളായി കാണാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തിയാണ്‌ കവിയും ഗാനരചയിതാവുമായ ഏറ്റുമാനൂര്‍ സോമദാസന്‍. ഇത്തവണ നാട്ടില്‍ പോയപ്പോള്‍ വീടിനടുത്തുള്ള ഒരു സ്കൂളിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹത്തെ കാണാന്‍ ഇടയായി .പരിചയപ്പെട്ടപ്പോള്‍ വീട്ടിലേക്കു വന്നാല്‍ വിശദമായി സംസാരിക്കാം എന്നു പറഞ്ഞു
അഭയദേവിന്റെ മകനും അമ്പിളിക്കുട്ടന്റെ അച്ഛനുമായ അരവിന്ദന്‍ പൊന്‍കുന്നം വര്‍ക്കി നിര്‍മ്മിച്ച ഒരു സിനിമയ്ക്കു പാട്ടെഴുതിയിട്ടുണ്ട്‌ എന്നു ദക്ഷിണാമൂര്‍ത്തി പറഞ്ഞതിന്‍ പ്രകാരമുള്ള ഒരു അന്വേഷണം കൂടിയായിരുന്നു ഈ കൂടിക്കാഴ്ച്ച. മകം പിറന്ന മങ്കയ്ക്കു പാട്ടുകള്‍ എഴുതിയത്‌ ഏറ്റുമാനൂര്‍ സോമദാസന്‍ ആയിരുന്നു .ഇതിലെ ഒരു പാട്ടാണ്‌ അരവിന്ദന്‍ എഴുതിയത്‌ .അദ്ദേഹത്തിന്‌ ഓര്‍മ്മയുള്ള പാട്ടുകളുടെ ഓരോ വരി വീതം എഴുതിത്തന്നു.






2 comments:

  1. Thanks Rajagopal for sharing this valuable information with us

    ReplyDelete
  2. santhosham,
    ee vivarangal njangalumayi pankuvechathil..

    ReplyDelete